ഹൂസ്റ്റൺ: എറണാകുളം-അങ്കമാലി അതിരൂപതാംഗമായിരുന്ന  ഫാ. ജോസ് മുണ്ടാടന്‍ (60 ) അമേരിക്കയിലെ ടെക്സസിൽ നിര്യാതനായി. ഹൂസ്റ്റനടുത്ത് ഹൈലാൻഡ്സിൽ സെന്റ് ജൂഡ്  കാത്തലിക്  ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.

ജോസ്പുരം പരേതരായ മുണ്ടാടന്‍ എം.കെ. കുഞ്ഞിപൗലോയും ലില്ലിയുമാണു മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോജോ മുണ്ടാടൻ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡേവിസ് മുണ്ടാടൻ (കാനഡ), മാര്‍ട്ടിന്‍ മുണ്ടാടൻ (ന്യൂയോർക്ക്), ഡിക്റ്റോ മുണ്ടാടൻ (സ്വിറ്റ്‌സര്‍ലന്‍ഡ്). ഫാ. തര്യൻ മുണ്ടാടന്‍ പിതൃസഹോദരനും സിസ്റ്റർ എത്സാ ഗ്രേസ് പിതൃസഹോദരിയുമാണ്.

1984 ഡിസംബർ 8 ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം അങ്കമാലി മുട്ടം, കടക്കരപ്പിള്ളി- മാടയ്ക്കല്‍, തൂതിയൂര്‍, യൂണിവേഴ്‌സിറ്റി, പഴങ്ങനാട് പള്ളികളിലും കുടുംബ പ്രേഷിതകേന്ദ്രത്തിലും സേവനം ചെയ്തിട്ടുണ്ട്. 1999 മുതല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. 2013 മുതൽ ഗാൽവസ്റ്റൺ – ഹൂസ്റ്റൺ അതിരൂപതയിൽ പ്രേഷിതപ്രവർത്തനം നടത്തിവരികയായിരുന്നു.

പൊതുദർശനം : ജനുവരി 10 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് –  ഹൂസ്റ്റനടുത്ത്  ഹൈലാൻഡ്‌സ് സെന്റ് ജൂഡ് ദേവാലയത്തിൽ വച്ച് ( 800, S Main Rd, Highlands, TX 77562)

സംസ്‌കാരം അങ്കമാലി ജോസ്പുരം സെന്റ് ജോസഫ് പള്ളിയില്‍ പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്;

മാർട്ടിൻ മുണ്ടാടൻ  – 914 406 3009
കുര്യൻ ഡേവിഡ് –    409 779 1456
ജോസ് റെയ്മണ്ട്  –        832 518 9696

റിപ്പോർട്ട് : ജീമോൻ റാന്നി