അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ 27.68 ലക്ഷം രൂപ പിഴയൊടുക്കി ഗുജറാത്ത് സ്വദേശി. രാജ്യത്ത് ആദ്യമായാണ് ഇത്രയും തുക ഒരാള്‍ പിഴ നല്‍കേണ്ടി വന്നത്.

രഞ്ജിത് ദേശായി എന്നയാളാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം നല്‍കിയ പിഴ തുക 27.68 ലക്ഷം രൂപ അടച്ചത്. 2019 നവംബറിലാണ് പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. കൃത്യമായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു വാഹനത്തിന് പിഴ നല്‍കിയത്.

അഹമ്മദാബാദ് പൊലീസ് ആര്‍ടിഒയില്‍ രഞ്ജിത് ദേശായി അടച്ച പിഴയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാഹനം കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് വാഹനത്തിന് നമ്ബര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടികളോ രേഖകളോ ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയില്‍ എടുക്കുകയാണ് ചിയ്തത്.