ആ​ഴ​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ നൊ​ബേ​ല്‍ ജേ​താ​വി​നെ സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞതിന് ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​ര്‍​ക്ക് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ര​സ​ത​ന്ത്ര നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റി​നെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ് ബോ​ട്ടി​ല്‍ ത​ട​ഞ്ഞു​വ​ച്ച​ത്. സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്കി​നി​ടെ ആ​ര്‍ ബ്ലോ​ക്കി​ല്‍ ഇ​ന്ന് രാ​വി​ലെ 11നാ​ണ് ബോ​ട്ട് ത​ട​ഞ്ഞ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ലെ​വി​റ്റി​നെ സ​മ​ര​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചു. പോ​ലീ​സ് എ​ത്തി യാ​ണ് പി​ന്നീ​ട് ലെ​വി​റ്റി​നെ​യും കു​ടും​ബ​ത്തെ​യും മോ​ചി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ല്ലാ യൂ​ണി​യ​നു​ക​ളു​മാ​യി ആ​ലോ​ചി​ച്ച്‌, സം​യു​ക്ത​മാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.