മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജുവിന് പരിക്ക്. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. കാലിലാണ് പരിക്ക്. ഒരു ചാട്ടത്തിനിടയില്‍ വഴുതിപ്പോവുകയും, കാല് ഉളുക്കുകയായിരുന്നു. മറ്റ് കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല.

നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഒരു ഹൊറര്‍ ചിത്രമിതെന്നാണ് റിപ്പോര്‍ട്ട്. സണ്ണി വെയിനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അലെന്‍സിയറും ചിത്രത്തില്‍ ഒരു നിര്‍ണ്ണായക വേഷം അവതരിപ്പിക്കും. മഞ്ജുവിന്റെ ആദ്യ ഹൊറര്‍ ചിത്രമാണിത്.