കൊല്ലം: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പെടെ ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കൈനകരി നോര്‍ത്ത് കുറ്റമംഗലം കുറ്റിപ്പറമ്ബില്‍ അനിരുദ്ധന്‍ (60) ആണ് മരിച്ചത്. വര്‍ക്കല ശിവഗിരിയില്‍ നിന്ന് ആലപ്പുഴയിലേക്കു പോവുകയായിരുന്ന കുടുംബ സഞ്ചരിച്ച കാറാണ് കൊല്ലം ബൈപ്പാസില്‍ വെച്ച്‌ അപകടത്തില്‍പെട്ടത്.

ബൈപ്പാസിന്റെ കൈവരി തകര്‍ത്ത കാര്‍ താഴേക്ക് പതിച്ച്‌ വീടിന്റെ മതിലിലും മരത്തിലും ഇടിച്ചാണ് നിന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളുള്‍പെടെ ആറു പേരെ ഗുരുതര പരിക്കുകളോടെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.