വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷന്‍ സെന്റര്‍ 2020 – 2021 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. മേരിലാന്റിലെ ബെത്തേസ്ഡ എലിമെന്റെറി  സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജയരാജ് ജയദേവന്‍ (പ്രസിഡന്റ്), ഡോ. വിജിലി ബാഹുലേയന്‍ (വൈസ് പ്രസിഡന്റ്), സന്ദീപ് പണിക്കര്‍ (സെക്രട്ടറി), ലതാ ധനജ്ഞയന്‍ (ജോയിന്റ് സെക്രട്ടറി), സതി സന്തോഷ് (ട്രഷറര്‍), ഡോ. മുരളീമാധവന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍.

പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മിനി അനിരുദ്ധന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സുനില്‍ രാജ്, അരുണ്‍ പീതാംബരന്‍, സരൂപ മോഹന്‍, മധുരം ശിവരാജന്‍, പീറ്റ് തൈവളപ്പില്‍, അനില്‍കുമാര്‍, വിഷ്ണുദേവ് ജയരാജ് എന്നിവരേയും തെരഞ്ഞുത്തു.

കാലികമായി ഏറ്റവും പ്രസക്തിയുള്ള ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ജാതിമതഭേദമെന്യേ വാഷിംഗ്ടണ്‍ ഡി.സി പ്രദേശത്തെ എല്ലാ സമൂഹങ്ങളിലേക്കും പകര്‍ന്നു നല്‍കാനുതകുന്ന കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനായി പുതിയ കമ്മിറ്റി ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നു പുതിയ പ്രസിഡന്റ് ജയരാജ് ജയദേവന്‍ അറിയിച്ചു.

ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന നവവത്സരാഘോഷങ്ങള്‍ മിഷന്‍ സെന്റര്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ കൊണ്ട് വര്‍ണ്ണാഭമായിരുന്നു.