ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ കോടതി വളപ്പില്‍ വന്ദേമാതരം ആലപിച്ച്‌ ഒരു കൂട്ടം സുപ്രീംകോടതി അഭിഭാഷകര്‍. ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് അഭിഭാഷകരുടെ സംഘം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ രംഗത്തെത്തിയത്.

ഇന്നലെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, കാമിനി ജെയ്സ്വാള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേമാതരം ചൊല്ലി അഭിഭാഷകര്‍ ഒത്തുചേര്‍ന്നത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത പ്രശാന്ത് ഭൂഷണിന്‍റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഭിഭാഷകര്‍ ഭരണഘടനയുടെ ആമുഖം വായിച്ചാണ് പ്രതിഷേധം അറിയിച്ചത്.