പെരിന്തല്‍മണ്ണ: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ സംസ്ഥാന ബിജെപി പ്രസിഡന്റിന്റെ ഒഴിവ് നികത്തുകയാണെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. യുഡിഎഫ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

മാനത്ത്മംഗലം ഹോട്ടല്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലി പ്രധാന ജംങ്ഷന്‍ വഴി ആയിഷാ കോംപ്ലക്‌സ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധസംഗമം പി കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പെരിന്തല്‍മണ്ണ മണ്ഡലം ചെയര്‍മാന്‍ സി സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.

മഞ്ഞളാംകുഴി അലി എംഎല്‍എ, നാലകത്ത് സൂപ്പി, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഹ്ദു റഹ്മാന്‍ രണ്ടത്താണി, കെപിസിസി അംഗം വി ബാബുരാജ്, മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് എ കെ മുസ്തഫ, യുഡിഎഫ് പെരിന്തല്‍മണ്ണ മണ്ഡലം കണ്‍വീനര്‍ അഡ്വ. എസ് അബ്ദുല്‍ സലാം, ഡിസിസി സെക്രട്ടറി സി സുകുമാരന്‍, എം എം സക്കീര്‍ ഹുസൈന്‍, പി കെ അബൂബക്കര്‍ ഹാജി, പി കെ മുഹമ്മദ് കോയ തങ്ങള്‍, എ കെ നാസര്‍ മാസ്റ്റര്‍, കൊളക്കാടന്‍ അസീസ്, നാലകത്ത് ഷൗക്കത്ത്, സി കെ അന്‍വര്‍, സി കെ ഹാരിസ്, സി ടി നൗഷാദലി എന്നിവര്‍ പ്രസംഗിച്ചു.

യൂറോപ്യന്‍ യൂണിയന്‍, അസ്‌ട്രേലിയന്‍ നയതന്ത്ര പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കും.