ന്യൂ​ഡ​ല്‍​ഹി: പ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ല്‍ തീ​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര ശേ​ഖ​ര്‍ ആ​സാ​ദി​ന് അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി. ഡ​ല്‍​ഹി തീ​സ് ഹ​സാ​രി കോ​ട​തി​യി​ലെ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റ് അ​തു​ല്‍ വ​ര്‍​മ​യാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഡല്‍ഹി ‘എയിംസി’ല്‍ ചികിത്സ ലഭ്യമാക്കണമെന്ന ചന്ദ്രശേഖര്‍ ആസാദിന്‍റെ ഹരജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഥുല്‍ വര്‍മ പ്രാഥമിക നടപടിയുടെ ഭാഗമായാണ് അടിയന്തര ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചത്. ആരോഗ്യനില സംബന്ധിച്ച വിശദരേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഇന്ന് ദരിയാഗഞ്ച് പൊലീസിന് സാധിച്ചില്ല. ഇതേതുടര്‍ന്ന് ഹരജിയില്‍ വാദം കേള്‍ക്കുന്നത് നാളേക്ക് മാറ്റി.

ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന പോ​ളി​സി​തീ​മി​യ എ​ന്ന രോ​ഗ​മു​ള്ള ച​ന്ദ്ര​ശേ​ഖ​റെ അ​ടി​യ​ന്ത​ര​മാ​യി ഡ​ല്‍​ഹി എ​യിം​സി​ല്‍ ര​ക്ത​പ​രി​ശോ​ധ ഉ​ള്‍​പ്പ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി പ്ര​വേ​ശി​ക്ക​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ള്‍ പ​തി​വാ​യി ച​ന്ദ്ര​ശേ​ഖ​ര്‍ എ​യിം​സി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കാ​റു​ണ്ടെ​ന്നും ഉ​ട​ന്‍ ചി​കി​ത്സ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല് അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​തം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്‍​പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്​ജിദില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ​ങ്കെടുത്തതിന്​ ആസാദിനെ ഡിസംബര്‍ 21നാണ് ദരിയാഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.