തെഹ്​റാന്‍: ഇറാനില്‍ തകര്‍ന്നു വീണ യു​ക്രെയ്​ന്‍ വിമാനത്തി​​െന്‍റ ബ്ലാക്ക്​ബോക്​സ്​ അമേരിക്കക്ക്​ കൈമാറില്ലെന്ന്​ ഇറാന്‍. വിമാനത്തി​​െന്‍റ നിര്‍മ്മാതാക്കളായ ബോയിങ്ങിനോ അമേരിക്കക്കോ ബ്ലാക്​ബോക്​സ്​ നല്‍കില്ലെന്ന്​ ഇറാന്‍ വ്യോമയാനമന്ത്രാലയം വ്യക്​തമാക്കി.

യുക്രെയ്ന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നത്. പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം.

ബോയിങ് 737-800 ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്​. തെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിലായിരുന്നു അപകടം. തെഹ്റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ് പില്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി 6.12നാണ് പുറപ്പെട്ടത്.