ഇറാന്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിലെ ‘പ്രസ് ടിവി’യാണ് ഇറാഖിലെ യുഎസ് സൈനികത്താവളത്തില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റ വിവരം മാത്രമേ അമേരിക്ക സ്ഥിരീകരിച്ചിട്ടുള്ളൂ.

ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. 18 മിസൈലുകളാണ് സൈനികത്താവളങ്ങളില്‍ പതിച്ചത്.

ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു.