ടെ​ഹ്റാ​ൻ: ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ്യോ​മ താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ന്‍റെ വ്യോ​മാ​ക്ര​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ആ​ഗോ​ള എ​ണ്ണ​വി​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം. 4.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് എ​ണ്ണ​വി​ല​യി​ൽ ഉ​ണ്ടാ​യ​ത്.

എ​ണ്ണ വി​ല​യി​ലെ വ​ർ​ധ​ന​വ്, ലോ​ക​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്ന് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് ത​ട​സം നേ​രി​ട്ടേ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളാ​യാ​ഴ്ച ഇ​റാ​ൻ സൈ​നി​ക വ്യൂ​ഹ​ത്തി​നു നേ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ സ​മ​യ​ത്തും എ​ണ്ണ​വി​ല വ​ൻ തോ​തി​ൽ വ​ർ​ധി​ച്ചി​രു​ന്നു.