വാ​ഷിം​ഗ്ട​ൺ: ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൽ വ്യോ​മ​താ​വ​ള​ത്തി​നു നേ​രെ ഉ​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​ൻ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് അ​മേ​രി​ക്ക. ഇ​റാ​ക്കി​ൽ അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ൽ അ​സ​ദ്, ഇ​ർ​ബി​ൽ എ​ന്നീ വ്യോ​മ​താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്ന് അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത പ്ര​തി​രോ​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​നാ​ഥ​ൻ ഹോ​ഫ്മാ​ൻ പ​റ​ഞ്ഞു.

നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഹോ​ഫ്മാ​ൻ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക സ​മ​യം, ജ​നു​വ​രി ഏ​ഴി​ന് വൈ​കി​ട്ട് 5.30നാ​ണ് മി​സൈ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും ഒ​രു ഡ​സ​നോ​ളം മി​സൈ​ലു​ക​ളാ​ണ് അ​മേ​രി​ക്ക വ​ർ​ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.