ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ 180 യാ​ത്ര​ക്കാ​രു​മാ​യി ഉ​റ്രൈ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ത​ക​ർ​ന്നു വീ​ണു. ടെ​ഹ്റാ​നി​ലെ ഇ​മാം ഖൊ​മേ​നി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ബോ​യിം​ഗ് 737 വി​മാ​ന​മാ​ണ് ടെ​ഹ്റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം പ​രാ​ന്ദി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ടെ​ഹ്റാ​നി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ​യാ​ണ് സം​ഭ​വം. സാങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. കൂ​ടു​ത​ൽ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.