ബോളിവുഡില്‍ ചുവട് ഉറപ്പിച്ചില്ലെങ്കിലും കൈനിറയെ ആരാധകരാണ് നടന്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാനയ്ക്ക്. താരത്തിന്റ ലേറ്റസ്റ്റ് ചിത്രങ്ങളും സുഹൃത്തുക്കളൊടൊപ്പമുളള വീഡിയോ കളുമെല്ലാം ബോളിവുഡ് കോളങ്ങളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്നത് താര പുത്രിയുടെ വസ്ത്രങ്ങളെ കുറിച്ചാണ്. താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈല്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പുതുവത്സരദിനത്തില്‍ സുഹാന ധരിച്ച ഒരു വസ്ത്രമാണ്.

കറുപ്പില്‍ ഡ്രാഗണ്‍ പാച്ച്‌ വര്‍ക്കുള്ള സിംഗിള്‍ ഷോള്‍ഡര്‍ സ്ലീവലെസ് ഡ്രാസായിരുന്നു സുഹാന ധരിച്ചിരുന്നത്. വളരെ സിമ്ബിള്‍ ഡിസൈനുകളുള്ള ഫ്രോക്കായിരുന്നു അത്. സുഹാനയുടെ വസ്ത്രവും ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കാഴ്ചയില്‍ സിമ്ബിളാണെങ്കിലു വില അത്ര സിമ്ബിളല്ല. എകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് വസ്ത്രത്തിന്റെ വില. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡ് ആയ ബാല്‍മെയ്ന് കളക്ഷനില്‍ നിന്നുളളതാണ് വസ്ത്രമത്രേ.

താരപുത്രിയുടെ വസ്ത്രത്തിന്റെ വില കണ്ട് വണ്ടറിടിച്ചു നില്‍ക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ഷാരൂഖ്ഖാന്‍ ഇതൊന്നും അത്ര വലിയ രൂപയേ അല്ല എന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്. എന്തായാലും സുഹാനയുടെ ഫ്രോക്ക് ബോളിവുഡ് ഫാഷന്‍ കോളങ്ങളില്‍ വൈറലായിട്ടുണ്ട്.