ഗാര്‍ലന്റ് (ഡാളസ്): ക്രിസ്തുമസ് ഗാനങ്ങളില്‍ സുപ്രസിദ്ധമായ സൈലന്റ് നൈറ്റ് ഹോളിനൈറ്റിന്റെ സംഗീത നാടക ആവിഷ്‌കാരം കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി
ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സിലെ പരിചയസമ്പന്നരായ കലാകാരന്മാര്‍ ‘ഭാരതകലയുടെ’ ബാനറില്‍ അണിയിച്ചൊരുക്കിയതായിരുന്നു സൈലന്റ് നൈറ്റ്.
ജനുവരി 4 ന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച അപൂര്‍വ്വ കലാ പ്രകടനം കാണികളുടെ പ്രശംസ നേടിയെടുത്തത്. ഭരത കലയുടെ അഞ്ചാമത്തെ സ്റ്റേജ് ഷോആയിരുന്നു. അനുഗ്രഹീത കലാകാരന്മാരായ ചാര്‍ലി അങ്ങാടിച്ചേരി, ഹരിദാസ് തങ്കപ്പന്‍, ടോണി വേങ്ങാട് ഷാന്റി വേണാട്ട്, സുബി ഫിലിപ്പ് എന്നിവരായുടെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ഇവരോടൊപ്പം ഇരുപതോളം കുട്ടികള്‍ കൂടി അണി നിരന്നപ്പോള്‍ സ്‌റ്റേജ് സമ്പന്നമായി.
ഷാലു ഫിലിപ്പ് (ശബ്ദ മിശ്രണം), ജിജി പി സക്കറിയ, ബിജോയ് ഫ്രാന്‍സിസ് (വെളിച്ചം), ഇസദോര്‍ ആന്റ് അനശ്വര്‍ മാംമ്പിള്ളി (രംഗ സംവിധാനം), ജയാസന്‍, ജാസ്മിന്‍, അനുഞ്ച്, ദീപാ, ജോസ് കുര്യന്‍, ക്രിസ് നായര്‍, എയ്ഞ്ചല്‍ ജോണ്‍ എന്നിവരും സ്‌റ്റേജ് ക്രമികരണത്തിന് നേതൃത്വം നല്‍കി.
വിരവധി നാടകങ്ങളില്‍ ജീവസ്സുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള ഡാളസ്സ് ഫോര്‍ട്ട് വര്‍ത്തിലെ ഉജ്ജ്വല പ്രതിഭയും, ഗായകനും, ഗാനരചയിതാവും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായി അനശ്വര്‍ മാംമ്പിള്ളിയാണ് സൈലന്റ് നൈറ്റിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് കലാസ്വാദകരുടെ ഹൃദയം കവര്‍ന്ന ‘ഭരത കല’ അഭിനന്ദനം അര്‍ഹിക്കുന്നു.