തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് വീ​ണ്ടും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഹ​രം. പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന് അ​നു​വ​ദി​ച്ച അ​രി​യു​ടെ പ​ണം ആ​വ​ശ്യ​പ്പെട്ട് ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കേ​ര​ള​ത്തി​ന് ക​ത്ത​യച്ചു. കോ​ർ​പ​റേ​ഷ​ൻ വ​ഴി അ​നു​വ​ദി​ച്ച അ​രി​യു​ടെ വി​ല​യാ​യ 205.81 കോ​ടി രൂ​പ ന​ൽ​കാ​നാ​ണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​ന് കേ​ര​ള​ത്തി​ന് ഒ​ന്നും ന​ൽ​കാ​തെ ത​ഴ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ അ​രി​യു​ടെ പ​ണം ആ​വ​ശ്യ​പ്പ​ട്ടുള്ള കേന്ദ്രത്തിന്‍റെ നീക്കം. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് തു​ക ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ഫ്സി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ക​മ്മ​റ്റി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.