ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണം നി​ർ​ഭാ​ഗ്യ​ക​ര​വും വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ജ​ഗ​ദീ​ഷ് എം. ​കു​മാ​ർ. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്പോ​ഴാ​ണ് വി​സി ഒ​രു മി​നി​റ്റി​ൽ പ്ര​തി​ക​ര​ണം ഒ​തു​ക്കി​യ​ത്. അ​ക്ര​മ​ങ്ങ​ൾ​ക്കു വി​സി മൗ​ന​പി​ന്തു​ണ ന​ൽ​കി എ​ന്ന ത​ര​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് വി​സി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്.

ഞാ​യ​റാ​ഴ്ച കാ​ന്പ​സി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഈ ​കാ​ന്പ​സ് സം​വാ​ദ​ങ്ങ​ളു​ടെ​യും ച​ർ​ച്ച​ക​ളു​ടെ​യും പേ​രി​ലാ​ണ് ഇ​തു​വ​രെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. അ​ക്ര​മം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്ത​രീ​ക്ഷം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യും. അ​ക്ര​മ​ങ്ങ​ൾ നി​യ​മ​ത്തി​ന് എ​തി​രാ​ണ്. ഒ​രു പു​​തി​യ തു​ട​ക്ക​മാ​ണ് ആ​വ​ശ്യ​മെ​ന്നും ജ​ഗ​ദീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച സെ​ർ​വ​റു​ക​ൾ കേ​ടാ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നും നി​ര​വ​ധി ത​വ​ണ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ന്നും ജ​ഗ​ദീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം. വി​സി ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ ത​യാ​റാ​യി​ല്ല.

ഞാ​യ​റാ​ഴ്ച​യാ​ണു ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും നേ​ർ​ക്കു ക്രൂ​ര​മാ​യ ന​ര​നാ​യാ​ട്ട് ന​ട​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി​സം​ഘം ഇ​രു​ന്പു​വ​ടി​ക​ളും കൂ​ട​വും കു​പ്പി​ക​ളു​മാ​യി മൂ​ന്നു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ 35 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഡ​ൽ​ഹി പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഫൈ​ബ​ർ ലാ​ത്തി​യും അ​ക്ര​മി​ക​ളു​ടെ കൈ​വ​ശം ക​ണ്ട​ത് അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. കാ​ന്പ​സി​നു​ള്ളി​ൽ അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് എ​ബി​വി​പി ത​ന്നെ​യാ​ണെ​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ളും പു​റ​ത്തു വ​ന്നു. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും എ​ല്ലാ പ​രാ​തി​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​ല്ലാ​തെ ഡ​ൽ​ഹി പോ​ലീ​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.