ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും ഏറെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മ്മക്ക് ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ കഴിഞ്ഞത്. ബംഗ്ലാദേശിനെതിരായി ഒടുവില്‍ കഴിഞ്ഞ ടെസ്റ്റ് സീരിസിലും ഓപ്പണര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ വിശ്രമമനുവദിക്കപ്പെട്ട രോഹിത് തന്റെ ടെസ്റ്റ് കരിയറിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോള്‍.

 

നേരത്തെ കഠിനമായി പ്രയത്നിച്ചാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം കണ്ടെത്തിയത്. ഓരോ മത്സരത്തിന് ശേഷവും പിഴവുകള്‍ എവിടെയെല്ലാമാണെന്ന് നിരീക്ഷിച്ച്‌ കണ്ടെത്തി. മത്സരശേഷം ടെക്നിക്കുകളെക്കുറിച്ചും ഷോട്ടുകളെകുറിച്ചും ചിന്തിച്ച്‌ മനസിനെ പാകപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ലെന്ന് രോഹിത് പറയുന്നു.

ടെക്നിക്കുകളെകുറിച്ചും ഷോട്ടുകളെകുറിച്ചും ഏറെ ചിന്തിക്കുമ്ബോള്‍ മത്സരം ആസ്വാദ്യകരമാക്കാന്‍ സാധിക്കുന്നില്ല എന്നാല്‍ ഓരോ മത്സരത്തിലും നന്നായി കളിക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുമെന്ന് താരം പറയുന്നു. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്ബരക്ക് മുന്‍പായി ഞാന്‍ എന്നോട് തന്നെ പറയുന്നത് വാരാനുള്ളതിനെ ഓര്‍ത്ത് അമിതമായി ചിന്തിച്ച്‌ സമ്മര്‍ദ്ദത്തിലാവേണ്ട എന്നാണ്.

ടെസ്റ്റ് കരിയറിനൊപ്പം തന്നെ റിഷഭ് പന്തിനെ കുറിച്ചും രോഹിത് പ്രതികരിച്ചു. 22 വയസ്സ് മാത്രമുള്ള പന്തിന് അനാവശ്യമായ സമ്മര്‍ദ്ദം നല്‍കരുത്. എല്ലാ മത്സരത്തിലും സെഞ്ച്വറി അടിക്കാനാണ് പന്തിനോട് ആളുകള്‍ പറയുന്നത്. അദ്ദേഹം ഒരു തുടക്കക്കാരനാണ് സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനാണ് നമ്മല്‍ ശ്രമിക്കേണ്ടതെന്നും രോഹിത് പറഞ്ഞു.