ന്യൂ​ഡ​ൽ​ഹി: ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം തി​രി​ച്ച് ജ​യി​ലി​ലേ​ക്ക് ത​ന്നെ കൊ​ണ്ടു​പോ​യി. അ​സു​ഖ ബാ​ധി​ത​നാ​യ ആ​സാ​ദി​ന് ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ര​ക്തം മാ​റ്റ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ചി​രു​ന്ന ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ര​ക്തം മാ​റ്റി​യി​ല്ല.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ആ​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഡ​ൽ​ഹി ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​സാ​ദി​ന്‍റെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.