ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാരദാന സമ്മേളനം ജനുവരി 12-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

സമ്മേളന വേദി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളാണ്. (834 E – Rand Road #13, Mt. Prospect, IL 60056)

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ സഹ വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലാണ് സമ്മേളനത്തിലെ മുഖ്യാതിഥി.

ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ ഉന്നത വിജയം നേടിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും ആദരിക്കുന്നതിനും പുരസ്കാര ദാനം നടത്തുന്നതിനും വേണ്ടി നടത്തുന്ന ഈ സമ്മേളനത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ കുടുംബ സമേതമുള്ള സാന്നിധ്യ സഹകരണങ്ങളാല്‍ പുരസ്കാരദാന സമ്മേളനത്തെ വര്‍ണ്ണാഭമാക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (224 715 6736), ഷീബാ ഫ്രാന്‍സീസ് (847 924 1632), ജയിംസ് ഓലിക്കര (630 781 1278).

ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.