ടു​റി​ന്‍​ ​:​ ഹാട്രിക് നേടിയ സൂപ്പര്‍ താരം ​ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ മികവില്‍ ഇ​ന്ന​ലെ​ ​ന​ട​ന്ന ഇ​റ്റാ​ലി​യ​ന്‍​ ​സെ​രി​ ​എ​യി​ല്‍​ ​​ ​മ​ത്സ​ര​ത്തി​ല്‍​ 4​-0​ത്തി​ന് ​കാ​ഗ്ളി​യ​റി​യെ​ ​കീ​ഴ​ട​ക്കിയ​ ​യു​വ​ന്റ​സ് ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ലെ​ ​ഒ​ന്നാം​സ്ഥാ​നം​ ​വീ​ണ്ടെ​ടു​ത്തു.​ 49,67​,82 ​മി​നി​ട്ടു​ക​ളി​ലാ​യാണ് ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ള്‍​ഡോ​ ഹാട്രിക് സ്വന്തമാക്കിയത്. 81-ാം മിനിട്ടില്‍ ഹിഗ്വെയ്ന്‍ ഒരു ഗോള്‍ നേടി.