ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ആ​യു​ധ​മേ​ന്തി​യു​ള്ള ക​ലാ​പ​ശ്ര​മം, അ​ന​ധി​കൃ​ത​മാ​യി സം​ഘം​ചേ​ര​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും വേ​ഗ​ത്തി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഡി​സി​പി ദേ​വേ​ന്ദ്ര ആ​ര്യ പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ജെ​എ​ന്‍​യു കാ​മ്ബ​സി​ന് മു​ന്നി​ല്‍ 700 പോ​ലീ​സു​കാ​രു​ടെ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​മ്ബ​സി​ന് മു​ന്നി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സംഭവത്തില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. എബിവിപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ വിദ്യാര്‍ഥികളുടെ ആരോപണം.

യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് അടക്കം പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളെ കണ്ടു. സര്‍വകലാശാലയില്‍ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ആരോപിച്ചു. എല്ലാ സര്‍വകലാശാലയും ആര്‍എസ്‌എസ് – ബിജെപി പിന്തുണയോടെ എവിബിപി ആക്രമം നടത്തുകയാണെന്നും സമരത്തെ അടിച്ചൊതുക്കാനാകില്ലെന്നും ഐഷി പറഞ്ഞു. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ തലയ്ക്ക് ഇരുമ്ബ് ദണ്ഡ് കൊണ്ട് അടിയേറ്റ് എയിംസില്‍ ചികിത്സയിലായിരുന്ന ഐഷി, ഇരുപത്തിനാല് മണിക്കൂറിനകം തിരികെ ക്യാമ്ബസിലെത്തി സമരം നയിക്കുകയായിരുന്നു.