ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശ​ല​യി​ലെ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ക​ലാ​ല​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ക്ക​രു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ത് താ​ൻ മു​ന്പും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്, ഇ​പ്പോ​ഴും പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ വി​കാ​സ​ത്തെ​യും ജീ​വി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി വ​ഹി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.

നേ​ര​ത്തെ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ എ​സ്. ജ​യ​ശ​ങ്ക​റും നി​ർ​മ​ല സീ​താ​രാ​മ​നും അ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ചി​രു​ന്നു. ഇ​രു​വ​രും ജ​ഐ​ൻ​യു പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ 34 പേ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ങ്കി​ലും ആ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.