ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. എ​തി​ർ​ക്കു​ന്ന​വ​രു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. ജെ​എ​ൻ​യു​വി​ലെ ഗു​ണ്ട ആ​ക്ര​മ​ണം മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.


വി​യോ​ജി​പ്പി​ന്‍റെ എ​ല്ലാ ശ​ബ്ദ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ർ​ത്താ​നും കീ​ഴ്പ്പെ​ടു​ത്താ​നു​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ശ​ബ്ദ​മാ​യ യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വാ​മൂ​ടി​ക്കെ​ട്ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ലു​ട​നീ​ളം കാ​മ്പ​സു​ക​ളി​ലും കോ​ള​ജു​ക​ളി​ലും റെ​യ്ഡ് ന​ട​ക്കു​ന്നു​ണ്ടെ​ന്നും സോ​ണി​യ ആ​രോ​പി​ച്ചു.