കൊ​ച്ചി: നി​ർ​മാ​താ​വു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ൽ വീ​ണ്ടും ക​ത്തു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. സി​നി​മാ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ തീ​രു​മാ​നം അ​നു​സ​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്നു കാ​ട്ടി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്കു ഷെ​യ്ൻ ക​ത്തു​ന​ൽ​കി. ക​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​മ്മ​യ്ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തെ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നി​ർ​മാ​താ​ക്ക​ൾ. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ സ​മ​യം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഷെ​യ്ൻ വീ​ണ്ടും ക​ത്തു​ന​ൽ​കു​ന്ന​ത്. ആ​റാം തി​യ​തി​ക്കു​ള്ളി​ൽ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ നി​ല​പാ​ട് സ്വീ​ക​രി​ച്ചു.

ഉ​ല്ലാ​സം എ​ന്ന സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം ഷെ​യ്ൻ നി​ഗം ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ത​ള്ളി​യി​രു​ന്നു. ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഫ​ല​ത്ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​തെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യി​ല്ല എ​ന്നു​മാ​ണ് ഷെ​യ്ന്‍റെ നി​ല​പാ​ട്.