ഡാളസ്: ഡാളസ് സൗഹൃദവേദി ഒരുക്കിയ ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷം കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 28 ശനിയാഴ്ച 5.30നുവളരെ കെങ്കേമമായി നടത്തപ്പെട്ടു.

പ്രസിഡണ്ട് .അജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയസമ്മേളനത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിച്ചു.  സുനിതാ ജോര്‍ജ്, സംഗീത തുടങ്ങിയവര്‍ ആലപിച്ച ദേശഭക്തിഗാനത്തോടയാണ് പ്രോഗ്രാമിന് തുടക്കമിട്ടത്

മാര്‍ത്തോമാസഭയിലെ മികച്ച പ്രാസംഗീകനും, ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചിലെ വികാരിയും, ജാതിമത വ്യത്യാസം കൂടാതെ ഡാളസിലെ മലയാളികള്‍ക്കിടയില്‍ ഫാമിലി കൗണ്‍സിലറായി അതിശ്രേഷ്ഠമായ സേവനം നടത്തിവരുന്ന റവ. മാത്യു ജോസഫ് (മനോജ് അച്ചന്‍)  ക്രിസ്തുമസ് & ന്യൂഇയര്‍ സന്ദേശംനല്‍കി.

മലങ്കര യാക്കോബായ ചര്‍ച്ചിന്റെ ക്വയര്‍ സുകു വറുഗീസിന്റെ നേതൃത്വത്തില്‍ കരോള്‍ഗാനശുശ്രുഷ നിര്‍വഹിച്ചു. ആനുകാലികസംഭവങ്ങളെ കോര്‍ത്തിണക്കി ഈകാലഘട്ടത്തില്‍ ക്രിസ്തുമസിന്റെ പ്രസക്തിയെപറ്റി ഓര്മപ്പെടുത്തിക്കൊണ്ടായിരുന്നു റവ .മാത്യു വറുഗീസ് സദസിനു അനുഗ്രഹീതമായ ക്രിസ്തുമസ്ദൂത് നല്‍കിയത്.

ഡോ.നിഷാ ജേക്കബ്, അലക്‌സാണ്ടര്‍ പാപ്പച്ചന്‍, ഷെര്‍വിന്‍ ബാബു, സുനിതാ ജോര്‍ജ്, അനു ജോര്‍ജ്, സജിതോമസ്, തുടങ്ങിയവര്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു. സ്പാനിഷ് ക്രിസ്ത്യന്‍ പിന്നണിഗായിക മിസ്.അല്മായുടെ പാട്ടുകള്‍ അമേരിക്കയിലെ മലയാളവേദിയിലെ ആദ്യപരിപാടി എന്നനിലയില്‍ ഡാളസ് സൗഹൃദവേദി സൗഹൃദപാതയില്‍ മറ്റുപ്രവാസി സംഘടനയേക്കാള്‍ ഒരുപടികൂടി മുന്നിലെത്തിയെന്നു പറയാം.

വിവിധ ജാതി,മത,സഭവിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന ഡാളസ് സൗഹൃദവേദി, വര്‍ഗീയത വര്‍ധിച്ചുവരുന്ന ലോകത്തിനു സൗഹൃദം വാരിവിതറി മാതൃകകാട്ടിയാണ് ഡാാളസിലെപ്രവാസിമലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. സുകു വറുഗീസ്, സജി തോമസ് തുടങ്ങിയവര്‍ കണ്‍വീനേഴ്‌സ് ആയിപ്രവര്‍ത്തിച്ച ക്രിസ്തുമസ്‌ന്യൂഇയര്‍ പ്രോഗ്രാമില്‍ ബ്രിന്‍റ്റ ബേബി, ബിന്‍സി ബേബി എന്നവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു.