ദുബൈ: യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി സിറില്‍(30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച ദുബൈ അല്‍ഖൂസിലെ ജോലിസ്ഥലത്ത് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെയാണ് അപകടം. ഒന്നാം നിലയില്‍ ചുമരിനോട് ചേര്‍ത്തുവെച്ച വലിയ കോണി എടുത്തുമാറ്റുന്നതിനിടെ പിന്നിലേക്ക് നടക്കുമ്ബോള്‍ താഴേക്ക് വീഴുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ക്ലാസിക് വിഷന്‍ ഗ്ലാസ് ആന്‍ഡ് അലൂമിനിയം ഇന്‍സ്റ്റലേഷന്‍ കമ്ബനിയില്‍ ഫിറ്ററായിരുന്നു. കഴക്കൂട്ടം സുകന്യ ഭവനില്‍ നെപ്പോളിയന്‍ മാര്‍ഷല്‍-തങ്കമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: സൗമ്യ. മകള്‍: ജ്യുവല്‍(നാല്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി വ്യക്തമാക്കി.