കോഴിക്കോട്: സംസ്ഥാനത്ത് ഷാഡോ പോലീസ് സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പ്രധാനമാണ് സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും അവഹേളനത്തിന് ഇടയാകരുത്. ആ രീതിയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയണം. സ്ത്രീ സുരക്ഷയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ കേരളം മാറണം.

സധൈര്യം മുന്നോട്ട് എന്ന പേരില്‍ വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി സഞ്ചാരം മാര്‍ച്ച്‌ 8 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും .രാപകല്‍ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയണം. നൈറ്റ് വാക്ക് കൊല്ലത്ത് 10 ദിവസമായി നടന്നു വരികയാണ് ഇത് ജനുവരി 30 ന് അവസാനിക്കുമെങ്കിലും ഇതില്‍ ആവശ്യമായ മാറ്റം വരുത്തി നൈറ്റ് വാക്ക് സംസ്ഥാനമൊട്ടുകെ നടപ്പാക്കും.

കേരളത്തില്‍ സ്ത്രീ സുരക്ഷ പോലീസിന് മാത്രമല്ല സമൂഹ ഉത്തരവാദിത്വവും പ്രധാനമാണ് .വനിതകളുടെ സുരക്ഷ യ്ക്ക് 2020ല്‍ പോലീസ് പ്രഥമ പരിഗണന നല്‍കണം. എല്ലാ മേഖലയിലുംഅഴിമതി രഹിത കേരളമാക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ് .സ്വന്തമായി കെട്ടിടമില്ലാത്ത ഒട്ടേറെ പോലീസ് സ്റ്റേഷന്‍ ഇപ്പോഴുമുണ്ട് .അത്തരം സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ മുന്‍ഗണന നല്കും. 13 വര്‍ഷം വികസനം മുടങ്ങിയ തമ്ബാനൂര്‍ സ്റ്റേഷന്‍ വികസനം ഇപ്പൊഴാണ് സാധ്യമായത്. വികസനത്തില്‍ കാലതാമസം ഒഴിവാക്കാനാണ് ശ്രമിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.