ഗ്രാമത്തിലെ 39 പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നടുക്കുന്ന സംഭവം. ഗ്രാമത്തിലെ തിരിച്ചറിയാത്ത 35 പേരടക്കം 39 പേര്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് യുവതി തങ്ങള്‍ക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
അമിത മദ്യപാനിയായ യുവതിയുടെ ഭര്‍ത്താവ് നിരവധി പേരില്‍ നിന്നായി രണ്ടരലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്ബോള്‍ വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് കടം തിരിച്ചുതരാമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീട് വിറ്റിട്ടും പണം തിരികെ നല്‍കാത്തതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ തങ്ങള്‍ക്കെതിരെ പീഡനപരാതി നല്‍കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.