തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് വിയോജിപ്പ് തുറന്നു പറഞ്ഞ് സാഹിത്യകാരൻ ജോർജ് ഓണക്കൂർ. ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയെ അദ്ദേഹം വിയോജിപ്പ് അറിയിച്ചത്.
ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓണക്കൂർ കേന്ദ്രമന്ത്രിയോട് പറഞ്ഞു. അതേസമയം, ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയിലെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.