തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ തനിക്കു നേരെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താൻ നിർവഹിക്കുന്നത്. എത്ര സമ്മർദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്വം നിറവേറ്റുമെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാന സർക്കാരുമായി പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ സർക്കാർ വീഴ്ച വരുത്തിയാൽ വിമർശിക്കാൻ അധികാരമുണ്ട്. ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് വിയോജിപ്പ്. തന്നെ തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായതു മുതൽ തുടർച്ചയായി യാത്ര ചെയ്യുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.