ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മികച്ച വിജയത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും ഡൽഹിയിലും ആവർത്തിക്കുകയെന്നും തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസിനൊപ്പം കൂടി ആംആദ്മി പാർട്ടിയും കള്ളങ്ങൾ പറഞ്ഞ് എതിർക്കുകയാണ്. ജമ്മു കാഷ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റിയത് തെറ്റാണെന്നും ഇവർ പ്രചരിപ്പിക്കുന്നു. മുത്തലാഖ് നിയമം വഴി സർക്കാർ മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും അമിത്ഷാ പറഞ്ഞു.