ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ര്‍​ന്ന ജാ​മി​യ മി​ലി​യ ‌സ​ർ​വ​ക​ലാ​ശാ​ല വീ​ണ്ടും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നം. സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​യ​തോ​ടെ ജ​നു​വ​രി ആ​റി​ന്‌ സ​ര്‍​വ​ക​ലാ​ശാ​ല തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും.

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ ഡി​സം​ബ​ർ 15നാ​ണ് ക്യാം​പ​സ് അ​ട​ച്ച​ത്. ദേ​ശീ​യ നേ​താ​ക്ക​ള​ട​ക്കം ക്യാം​പ​സി​ലെ​ത്തി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​പ്പം അ​ണി​നി​ര​ന്നി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി​യി​രു​ന്നു.