തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് വ​ൻ റാ​ലി ന​ട​ത്താ​ൻ‌ ബി​ജെ​പി തീ​രു​മാ​നി​ച്ചു.

റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഈ ​മാ​സം 15നു ​ശേ​ഷ​മാ​കും ഷാ ​കേ​ര​ള​ത്തി​ലെ​ത്തു​ക.നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ന്ന മ​ല​ബാ​റി​ൽ റാ​ലി ന​ട​ത്താ​നാ​ണ് ബി​ജെ​പി​യും ആ​ർ​എ​സ്എ​സും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.