തിരുവനന്തപുരം : ഭൂപരിഷ്കരണ നിയമlത്തിന്റെ അമ്ബതാം വാര്‍ഷികത്തില്‍ സി.അച്ചുതമേനോന്റ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് കാനം രാജേന്ദ്രന്റ മറുപടി. ഭൂപരിഷ്ക്കരണ നിയമത്തില്‍ കൈയൊപ്പ് ചാര്‍ത്തിയത് അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ടെന്നും കാനം രാജേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.സൂര്യനെ പാ‌ഴ്‌മുറം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുത്.ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യതയെന്നും കാനം തൃശൂരില്‍ പറഞ്ഞു.

അതേസമയം തന്റെ പ്രസംഗത്തില്‍ചിലരെ വിട്ടുകളഞ്ഞു എന്നു പറയുന്നത് ശരിയാണെന്നും അവരെ പേരെടുത്ത് ആക്ഷേപിക്കാത്തതാണെന്നുമായിരുന്നു പിണറായി വിജയന്‍ നേരത്തെ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മനഃപൂര്‍വം ഒഴിവാക്കിയെന്ന വിവാദം നിലനില്‍ക്കെയാണ് സി..പി..ഐയുടെ മറുപടി. ഭൂപരിഷ്ക്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയത് അച്ചുതമേനോനാണ്. സ്വകാര്യ വനം ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തേനെടുക്കുന്നവരെ ബാധിക്കുമെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷം എതിര്‍ത്തതാണെന്നും കാനം ഓര്‍മിപ്പിച്ചു. മന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തിയായിരുന്നു കാനത്തിന്റെ മറുപടി. ഭൂപരിഷ്കരണത്തിന്റെ അമ്ബതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തൃശൂരില്‍ സിപിഐ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി.