തലമൊട്ടയടിച്ച്‌ ഹൈബി ഈഡനും ഭാര്യ അന്നയും. ‘വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനിടയ്ക്ക് പെട്ടന്ന് തോന്നിയത് പ്രകാരം ചെയ്തതാണെന്ന് ഇരുവരും പറയുന്നു. നീയോ മൊട്ടയടിച്ചു, എന്തിനാടാ ആ കൊച്ചിനെക്കൊണ്ട് കൂടി മൊട്ടയടിപ്പിച്ചേ…?’ ഹൈബിയുടെ പുതിയ ചിത്രം രണ്ട് ആളുകള്‍ ചോദിക്കുന്നതാണിത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

എറണാകുളത്തുകാരുടെ എപിയുടെ മൊട്ടലുക്ക് ഇപ്പോള്‍ വൈറലാണ്. യാതൊരു പ്ലാനിങ്ങും ഇല്ലാതെ ചെയ്‌തൊരു കലാപരിപാടിയാണത്. വേളാങ്കണ്ണിയ്ക്ക് പോയപ്പോഴായിരുന്നു മൊട്ടയടിച്ചാലോ എന്ന് ചിന്തിച്ചത്. ഞാന്‍ ആദ്യമായാണ് വേളാങ്കണ്ണി പോകുന്നത്. ഹൈബിയാകട്ടെ കുഞ്ഞിലേ പോയതാണ്. എന്തായാലും മാതാവിന്റെ മുന്നില്‍ വച്ച്‌ ആ തീരുമാനം ഐശ്വര്യത്തോടെ അങ്ങ് നടപ്പാക്കി. അന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.