വഡോദര: ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പഠാന്‍ ഇക്കാര്യം അറിയിച്ചത് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ്.

ഇര്‍ഫാന്‍ പഠാന്‍ ഇതുവരെ ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി-ട്വന്റിയും ആണ് കളിച്ചത്. പഠാന്റെ അക്കൗണ്ടില്‍ 301 വിക്കറ്റുകളാണുള്ളത്.

ഏകദിനത്തില്‍ 23.39 ബാറ്റിങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 31ന് മുകളില്‍ ശരാശരിയില്‍ 1105 റണ്‍സും പഠാന്‍ അടിച്ചെടുത്തിട്ടുണ്ട്.

19 -ാം വയസ്സില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു പഠാന്റെ ടെസ്റ്റ് അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനായി പഠാന്‍ കളിക്കാനിറങ്ങി. ഇതാണ് താരത്തിന്റെ കരിയറിലെ അവസാന മത്സരം.