ഭൂപരിഷ്കരണത്തിന്റെ 50ാം വാര്‍ഷികവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭൂപരിഷ്കരണത്തിന്റെ ക്രഡിറ്റ് ആരും കൊണ്ടുപോകേണ്ടെന്ന് കാനം വ്യക്തമാക്കി. ചരിത്രം വായിച്ച് പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി കാനം രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് മാറി.
ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുത മേനോനാണ്. ഒമ്ബതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്കി. ഇതു പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല. ഇതെല്ലാം എല്ലാവര്ക്കും അറിയാം. അല്ലാത്തവര്‍ ചരിത്രം വായിച്ചു പഠിക്കണം.ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണം. സൂര്യനെ പായ്മരം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുത്. അത് പാഴ്ശ്രമം മാതത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭൂപരിഷ്കരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുപൈതൃകമാണെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസക് വിഷയത്തില്‍ നിന്ന് തലയൂരി. ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ 50ാം വാര്‍ഷികത്തില്‍ വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ 50ാം വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാട പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോനെ പരാമര്‍ശിക്കാത്തതിനെത്തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. ഇതിനെതിരേ സി.പി.ഐ രെഗത്തെത്തി. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷരാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിതെരേ മുഖ്യമന്ത്രി ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചരിത്രം വായിച്ച് മസ്സിലാക്കിയാല്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കാനെ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇ.എം.എസും ഗൗരി അമ്മയും സംഭാഷണത്തില്‍ കടന്നുവന്നു. അത് തന്റെ ഔചിത്യമായിരുന്നു. അതുമസ്സിലാകണമെങ്കില് പ്രചാരണം നടത്തുന്നവര്‍ക്ക് വിവേകം ഉണ്ടാവണം. ചിലരെ പേര് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല എന്നുള്ളുതും ശരിയാണ്. അതും ഔചിത്യമായിരുന്നു. എന്നാല്‍ ആ സര്‍ക്കാരുകളെക്കുറിച്ചും അവര്‍ ചെയ്തതും താന്പറഞ്ഞിരന്നുവെന്നും പിണറായി തിരിച്ചിടിരുന്നു. ഇതിന് മറുപടിയുമായാണ് കാനം രംഗത്തെത്തിയത്. കോഴിക്കോട് നിന്ന് പിടികൂടിയ അലനും താഹായ്ക്കും എതിരേ യു.എ.പി.എ ചുമത്തിയതിലടക്കം സി.പി.എം-സി.പി.ഐ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം എന്നതും ശ്രദ്ധേയമാണ്.