പാലക്കാട്: നിയമസഭയെ അവഹേളിച്ചിട്ടും സഭാനേതാവായ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയാണ് സംസാരിക്കുന്നത്. പദവിയുടെ മഹത്വം മനസ്സിലാക്കാതെ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണ്.

ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റിനെ പോലെ, സംസ്ഥാന പ്രസിഡന്റിനെ പോലെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇതു കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു നടപടിയാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമാണ് നിയമസഭയില്‍ പ്രതിഫലിച്ചത്. ഒരംഗം ഒഴികെ എല്ലാവരും അതിനെ എതിര്‍ത്തു കൊണ്ടാണ് സംസാരിച്ചെതെന്നും ചെന്നിത്തല പറഞ്ഞു.

ഭൂപരിഷ്കരണ നിയമത്തിലെ അച്യുതമേനോന്റെ സംഭാവനകള്‍ മുഖ്യമന്ത്രി തിരസ്കരിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. അച്യുതമേനോന്റെ പേരു കേള്‍ക്കുന്നത് പോലും മുഖ്യമന്ത്രി ക്ക് അലര്‍ജിയാണെന്നും ചെന്നിത്തല പറഞ്ഞു.