ശ്രീനഗര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാത വീണ്ടും അടച്ചു. 300 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത തുടര്‍ച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. ഇത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

1500 ഓളം ട്രക്കുകളും 35 ഓളം മോട്ടോര്‍ വാഹനങ്ങളും ബാനിഹാളിലെ ഡിഗ്‌ഡോളിനും നൗഗാമിനും ഇടയില്‍ കുടുങ്ങി കിടക്കുകയാണ്.മിര്‍ ബസാര്‍, ക്വാസിമുണ്ട, ലോവര്‍മുണ്ട എന്നിവിടങ്ങില്‍ 4000 ട്രക്കുകളും ഉദ്ദംപൂര്‍ സെക്ടറില്‍ 2,900 ട്രക്കുകളും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂടാതെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കല്ലുകള്‍ വീഴുന്നതും ശുചീകരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായും പോലീസ് വ്യക്തമാക്കി.