ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകാന്‍ തയാറെടുക്കുന്ന യുവതീയുവാക്കള്‍ക്കായി ഒസിനിങ്ങിലുള്ള മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്‍ററില്‍ മാര്‍ച്ച് 13, 14, 15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പ്രീ മാര്യേജ് കോഴ്‌സ് നടത്തുന്നു.

ഷിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ടാണ് കോഴ്‌സ് നടത്തുന്നത്. വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള വൈദികരും അത്മായരുമാണ് ക്ലാസുകള്‍ നയിക്കുന്നത്. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ മൂന്നു ദിവസവും റിട്രീറ്റ് സെന്‍ററില്‍ താമസിച്ചുവേണം ക്ലാസുകളില്‍ പങ്കെടുക്കേണ്ടത്. താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.

നാട്ടിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ സീറോ മലബാര്‍ യുവതീ യുവാക്കളും കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി) 201 681 6021, സിബിച്ചന്‍ കുരുവിള 914 525 4013, mampillils@gmail.com