ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2020-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി ഒന്നാം തീയതി ചുമതലയേറ്റു. സെക്രട്ടറിയായി മാത്യു ജോര്‍ജ്, ട്രഷറര്‍ വിനോയി തെന്നശേരില്‍ എന്നിവര്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ചുമതലയില്‍ പ്രവേശിച്ചു.

ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ 2019-ലെ എല്ലാ ഭാരവാഹികള്‍ക്കും നന്ദിയും, 2020-ലെ ഭാരവാഹികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. വികാരിയുടെ അസിസ്റ്റന്റായി റവ.ഫാ. ഷോണ്‍ തോമസിനെ ജനുവരി അഞ്ചാം തീയതി മുതല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കാളാവോസ് തിരുമേനി നിയമിച്ചു.

2020-ലെ ഭരണസമിതിയുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു:

വികാരി & പ്രസിഡന്റ്: വെരി റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ
അസിസ്റ്റന്റ് വികാരി – റവ. ഫാ. ഷോണ്‍ തോമസ്
സെക്രട്ടറി – മാത്യു ജോര്‍ജ്
ട്രഷറര്‍- വിനോയി തെന്നശേരില്‍
ജോയിന്റ് സെക്രട്ടറി- ജോസി മാത്യു
ജോയിന്റ് ട്രഷറര്‍- കുര്യാക്കോസ് വര്‍ഗീസ്

കമ്മിറ്റി മെമ്പേഴ്‌സ്:
യോങ്കേഴ്‌സ്: ചാക്കോ പി. ജോര്‍ജ്, റോയ് പി. ഏബ്രഹാം
റോക്ക്‌ലാന്റ് കൗണ്ടി : ജിജി ഫിലിപ്പ്, ഏബ്രഹാം ജേക്കബ് മൂലയില്‍
ക്യൂന്‍സ്, ലോംഗ്‌ഐലന്റ്, ബ്രൂക്ക്‌ലിന്‍, ബ്രോങ്ക്‌സ്,മന്‍ഹാട്ടന്‍, ന്യൂ റോച്ചലി, കണക്ടിക്കട്ട് : ജോസി മാത്യു.
ന്യൂജേഴ്‌സി: ഏലിയാസ് പി. തര്യന്‍
ഓറഞ്ച് & ഡച്ചസ് കൗണ്ടി, ഒസ്സീംഗ്, ഡോവര്‍ പ്ലെയിന്‍സ്, സ്കാര്‍സ്‌ഡെയില്‍, വൈറ്റ് പ്ലെയിന്‍സ്: കുര്യാക്കോസ് വര്‍ഗീസ്, ലീലാമ്മ കുര്യാക്കോസ്.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്:
2019- 2020- ജോണ്‍ സ്റ്റീഫന്‍, തോമസ് മാത്യു (ന്യൂസിറ്റി), ഗീവര്‍ഗീസ് മാമ്മൂട്ടില്‍.
2020- 2022- വര്‍ക്കി പതിക്കല്‍, ജെസി മാത്യു, സണ്ണി ജേക്കബ്.

അക്കൗണ്ടന്റ്- ജോണ്‍ ഐസക്ക്
ഇന്റേണല്‍ ഓഡിറ്റേഴ്‌സ് – സി. ജോണ്‍ ജോണ്‍സണ്‍, പുന്നൂസ് പുന്നന്‍.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പി.ആര്‍.ഒ)- അരുണ്‍ ടി. ജോയ്.

പ്രെയര്‍ മീറ്റിംഗ് കോര്‍ഡിനേറ്റേഴ്‌സ്- ജയിംസ് മാത്യു, സൂസ് വെട്ടിച്ചിറ.

എക്‌സ് -ഒഫീഷ്യോസ്: സോണി വര്‍ഗീസ്.

2017- 2021 നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് അസംബ്ലി ഡെലിഗേറ്റ്‌സ്: സണ്ണി ജേക്കബ്, കുര്യാക്കോസ് വര്‍ഗീസ്.
2017- 2021 മലങ്കര അസോസിയേഷന്‍ ഡെലിഗേറ്റ്‌സ് (ഇന്ത്യ): ജോണ്‍ സ്റ്റീഫന്‍. ജോസി മാത്യു.