ഡാലസ്: കോഴഞ്ചേരി ചേന്നാട്ട് വീട്ടില്‍ പരേതനായ സി.കെ ചെറിയാന്റെ മകന്‍ സി.ടി ചെറിയാന്‍ (കുഞ്ഞുകുഞ്ഞുട്ടി 84) നിര്യാതനായി. ഭിലായ് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യകാല അംഗവും, ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മുന്‍ ഉദ്യോഗസ്ഥനുമായിരുന്നു.
ഓമല്ലൂര്‍ തെക്കേക്കര വീട്ടില്‍ പരേതയായ ദീനാമ്മ ചെറിയാന്‍ ആണ് ഭാര്യ. ചെറിയാന്‍ തോമസ് (ഭിലായ്), ലീനാ ഫിലിപ്പ് (ഡാലസ്) എന്നിവര്‍ മക്കളും, മിന്‍സി തോമസ്, ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയില്‍ നിന്നുള്ള സഭാ മണ്ഡലം പ്രതിനിധി ഫിലിപ്പ് മാത്യു (ഷാജി) എന്നിവര്‍ മരുമക്കളും ആണ്.
സംസ്‌കാരം ജനുവരി 5 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഭിലായ് മാര്‍ത്തോമ്മ പള്ളിയിലെ ശുശ്രുഷകള്‍ക്ക് ശേഷം ഭിലായ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.