ഹൈ​ദ​രാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 164 റ​ണ്‍​സി​ന് പു​റ​ത്താ​യി. 126/7 എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്.

വാ​ല​റ്റ​ത്ത് അ​ക്ഷ​യ് ച​ന്ദ്ര​ന്‍ പു​റ​ത്താ​കാ​തെ നേ​ടി​യ 31 റ​ണ്‍​സാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്കോ​ര്‍ 150 ക​ട​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​നാ​യി ര​വി കി​ര​ണും മു​ഹ​മ്മ​ദ് സി​റാ​ജും നാ​ല് വീ​തം വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്ക​വും ത​ക​ര്‍​ച്ച​യോ​ടെ​യാ​ണ്. 13 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ര്‍​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. സ​ന്ദീ​പ് വാ​ര്യ​ര്‍ ര​ണ്ടും ബേ​സി​ല്‍ ത​മ്ബി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ക്യാ​പ്റ്റ​ന്‍ ത​ന്‍​മ​യ് അ​ഗ​ര്‍​വാ​ള്‍, ഹി​മാ​ല​യ് അ​ഗ​ര്‍​വാ​ള്‍, അ​ക്ഷ​നാ​ഥ് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.