ഗുരുഗ്രാം: ക്രിസ്മസ് രാത്രിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ഗായികയും നർത്തകിയുമായ സപ്ന ചൗധരിക്കു പോലീസിന്റെ നോട്ടീസ്.
ക്രിസ്മസ് രാത്രിയിൽ ഗുരുഗ്രാമിലെ ഹീറോ ഹോണ്ട ചൗക്കിനു സമീപത്തു സപ്നയുടെ വാഹനം ഒരു മിനി ട്രക്കിനെ തെറ്റായ രീതിയിൽ മറികടക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സമയം സപ്ന വാഹനത്തിൽ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ വ്യക്തത തേടുന്നതിനു വേണ്ടിയാണു പോലീസ് സപ്നയ്ക്കു നോട്ടീസ് നൽകിയിരിക്കുന്നത്.
ട്രക്ക് ഡ്രൈവറുടെ പരാതിയിൽ ഗുരുഗ്രാം പോലീസാണു കേസ് അന്വേഷിക്കുന്നത്. ഡ്രൈവറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ആദ്യം പോലീസ് വിസമ്മതിച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത് സപ്നയുടെ പേരിലാണ്.