പ്രശസ്‌ത സംവിധായകന്‍ വൈശാഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം അമ്ബലപ്പടിയില്‍ വച്ചാണ് അപകടവും ഉണ്ടായത്. രണ്ട് വാഹനത്തില്‍ ഉള്ളവര്‍ക്കും പരിക്കേറ്റു. എന്നാല്‍ നിസാരമായ പരിക്കുകള്‍ ആണ് എല്ലാവര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൈശാഖിന്റെ കാറും പിക്ക് അപ്പും ആയിട്ടാണ് അപകടം ഉണ്ടയത്. കാറില്‍ വൈശാഖിന്‍റെ ഭാര്യയും കുടുംബവും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.