തിരുവ​ന​ന്ത​പു​രം: ഐ​പി​എ​സ് ത​ല​ത്തി​ല്‍ വന്‍ അ​ഴി​ച്ചുപ​ണി. തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ യ​തീ​ഷ്ച​ന്ദ്ര​യെ ക​ണ്ണൂ​ര്‍ എ​സ്പി​യാ​യി മാ​റ്റി​നി​യ​മി​ച്ചു. ആ​ര്‍.​ആ​ദി​ത്യ​യാ​ണ് പു​തി​യ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍. ഡി​ഐ​ജി അ​നൂ​പ് ജോ​ണ്‍ കു​രു​വി​ള​യെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ മേ​ധാ​വി​യാ​ക്കി.

ക​ണ്ണൂ​ര്‍ എ​സ്പി​യാ​യ പ്ര​തീ​ഷ്കു​മാ​റി​നെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ചു. ടി.​നാ​രാ​യ​ണ​നാ​ണ് പു​തി​യ കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍.

ഇ​ടു​ക്കി​യി​ല്‍ പി.​കെ.​മ​ധു​വി​നേ​യും ആ​ര്‍. കു​റു​പ്പു​സ്വാ​മി​യെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​സി​പി​യാ​യും നി​യ​മി​ച്ചു. ആ​ര്‍.​സു​കേ​ശ​നാ​ണ് പു​തി​യ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്പി.