തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി സം​സ്ഥാ​ന നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​നെ​തി​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ക്കു​മ്പോ​ൾ സം​സ്ഥാ​നം ഇ​നി​യും ഇ​ട​പെ​ടു​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യി​ലെ​വി​ടെ​യും സം​സ്ഥാ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്ക​രു​തെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും മ​ത​ത്തി​ന്‍റെ പേ​രി​ൽ ഒ​രു വി​വേ​ച​ന​വും പാ​ടി​ല്ലെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വി​വേ​ച​നം പാ​ടി​ല്ലെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ​യും, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.