ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ നി​ന്നു​ള്ള ക​മാ​ൻ​ഡ​ർ കാ​സിം സു​ലൈ​മാ​നി അ​ട​ക്ക​മു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രോ​ട് എ​ത്ര​യും വേ​ഗ​ത്തി​ൽ ബാ​ഗ്ദാ​ദ് വി​ട​ണ​മെ​ന്ന് ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി. 2020 ജ​നു​വ​രി​യി​ലെ യാ​ത്രാ നി​ർ​ദേ​ശം മാ​നി​ച്ച് ഇ​റാ​ക്കി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

യു​എ​സ് പൗ​ര​ന്മാ​ർ സാ​ധ്യ​മാ​ണെ​ങ്കി​ൽ വി​മാ​ന​മാ​ർ​ഗം യാ​ത്ര തി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​പ്പ​ൽ മാ​ർ​ഗം മ​ട​ങ്ങ​ണ​മെ​ന്നും എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. ക​മാ​ൻ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യ്ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജാ​വേ​ദ് സ​രീ​ഫ് സ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പൗ​ര​ന്മാ​രോ​ട് ഇ​റാ​ക്കി​ൽ നി​ന്ന് മ​ട​ങ്ങ​ണ​മെ​ന്ന് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ട​ത്.